arrested-

കോഴിക്കോട് : പൊറ്റമ്മൽ - പാലാഴി റോഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന ഒഡീഷ ഗോപാൽപൂർ ,ഗൻജാം സ്വദേശി ഹരസ് ഗൗഡ (19) നെ നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, ഇൻസ്‌പെക്ടർ എം.എൽ ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.

പരിശോധനയിൽ 2.120 കിലോ ഗ്രാം കഞ്ചാവുമായിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന കഞ്ചാവിന് വിപണിയിൽ എഴുപതിനായിരം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ് പൊറ്റമ്മൽ ജംഗ്ഷൻ. രാവിലെ ഈ ഭാഗങ്ങളിൽ എത്തിയാണ് വിവിധ സ്ഥലങ്ങളിലേക്ക് ഇവർ ജോലിക്ക് പോകുന്നത്. തൊഴിലാളികൾക്കിടയിൽ ലഹരി വിൽപന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസാഫ് സ്‌കോഡ് ആഴ്ചകളായി പൊറ്റമ്മൽ ഭാഗങ്ങളിൽ ഇവർ താമസിക്കുന്ന സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കോൺക്രീറ്റ് പണിക്ക് പോകുന്ന രീതിയിൽ പെറ്റമ്മൽ ജംഗ്ഷനിൽ വന്നാണ് ഇയാൾ വിൽപന നടത്താറ്. ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അനീഷ് മൂസ്സേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ , സുനോജ് കാരയിൽ , അർജുൻ അജിത്ത് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐ മാരായ നിധിൻ ആർ ,രാധാക്യഷ്ണൻ, വിനോദ്, സി .പി .ഒ പ്രജീഷ്, രാഹുൽ , ഉദയരാജ് എന്നിവർ ഒരുമിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.