
ബാലരാമപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പൊലീസ് വീഴ്ചയും കേസിൽ പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെയും പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പ് വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം കമ്മിറ്റി സായാഹ്നധർണ സംഘടിപ്പിച്ചു. പൂങ്കോട് സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ പെരിങ്ങമല വിജയൻ,പഞ്ചായത്ത് മെമ്പർ പള്ളിച്ചൽ സതീഷ്, ഐ.എൻ.ടി.യു.സി നേതാവ് വെടിവെച്ചാൻ കോവിൽ വിജയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പുന്നമൂട് ശിവകുമാർ,വെമ്പന്നൂർ അജി, ഗോപകുമാർ, ബൂത്ത് പ്രസിഡന്റുമാർ വാർഡ് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.