തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെൻന്റീവിസ് അസോസിയേഷൻസ് ഒഫ് ഇന്ത്യയുടെ (എഫ്.എം.ആർ.എ.ഐ) നേതൃത്വത്തിൽ നാളെ അഖിലേന്ത്യാ പണിമുടക്ക് നടത്തും. കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസൻ്റേറ്റീവ്സ് അസോസിയേഷന്റെ (സി.ഐ.ടി.യു) (കെ.എം.എസ്.ആർ.എ) മേൽനോട്ടത്തിലാണ് സംസ്ഥാനത്ത് പണിമുടക്കെന്ന് കെ.എം.എസ്.ആർ.എ ജനറൽ സെക്രട്ടറി പി.കൃഷ്ണാനന്ദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു
. ഔഷധങ്ങൾക്കും ചികിത്സാ ഉപകരണങ്ങൾക്കും ജി.എസ്.ടി പൂർണമായും ഒഴിവാക്കുക,വിലനിർണയം ഉല്പാദന ചെലവിന്റെ അടിസ്ഥാനത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികൾ തിരുവനന്തപുരം പുളിമൂട്ടിൽ ജി.പി.ഒയ്ക്ക് മുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ധർണ നടത്തും.സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സി.ജയൻബാബു, ആർ.രാമു എന്നിവർ സംസാരിക്കും. സമാപന യോഗത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ പങ്കെടുക്കും.