chq

നെയ്യാറ്റിൻകര :നഗരസഭ ലൈഫ് ഭവന പദ്ധതി പ്രകാരം നഗരസഭ പ്രദേശത്തെ 352
ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായുളള ആദ്യഗഡു തുകയുടെ ചെക്ക് വിതരണവും ഗുണഭോക്തൃ സംഗമവും നടന്നു.നഗരസഭ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ കെ. ആൻസലൻ എം.എൽ. എ ഉദ്ഘാടനം നിർവഹിച്ചു.പി.കെ.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു.തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ്, നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, കെ.കെ.ഷിബു, എൻ. കെ. അനിതകുമാരി, ആർ .അജിത,ഡോ.എം.എ. സാദത്ത്,ബി.ജെ.പി .പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ,മഞ്ചത്തല സുരേഷ്, സി.പി.എം.നെയ്യാറ്റിൻകര ഏര്യാ സെക്രട്ടറി ടി.ശ്രീകുമാർ,സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി.എൻ.ശ്രീകുമാരൻ, നഗരസഭാ സെക്രട്ടറി സാനന്ദ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.