തിരുവനന്തപുരം: ജനശ്രീ മിഷന്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് സ്ത്രീധന വിരുദ്ധ കാമ്പെയിൻ സംഘടിപ്പിക്കും. ' സ്ത്രീധനം ചോദിക്കരുത് കൊടുക്കരുത് സ്ത്രീയാണ് ധനം ' എന്ന മുദ്രാവാക്യമുയർത്തി വൈകിട്ട് 4ന് തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജനശ്രീ സംസ്ഥാന ചെയർമാനും യു.ഡി.എഫ് കൺവീനറുമായ എം.എം.ഹസൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മങ്കൂട്ടത്തിൽ,ജനശ്രീ സംസ്ഥാന സെക്രട്ടറി ബി.എസ്.ബാലചന്ദ്രൻ ,ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജുഖാൻ ,ഐ.എം.എ പ്രതിനിധി ഡോക്ടർ ആരിഫ തുടങ്ങിയവർ പങ്കെടുക്കും.