
ശിവഗിരി: ശ്രീനാരായണ ഗുരുദേവ ഉപാസന ഏകത്വബോധത്തിലേക്കും ആ ഏകത്വബോധം സമൂഹത്തെ ശാന്തിയിലേക്കും നയിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗവും ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി പറഞ്ഞു.
മഹാകവി കുമാരനാശാൻ ദർശിച്ച ഗുരുചൈതന്യം ആശാന്റെ രചനയായ ഗുരുസ്തവത്തിലാകെ നിറഞ്ഞു പ്രകാശിക്കുന്നതായി കാണാമെന്നും സ്വാമി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുളള ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണ പരമ്പരയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ.എം.ജയരാജു, വെട്ടൂർശശി, എം.എസ്.മണിലാൽ, പന്മന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.