
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിംഗ് വിംഗ് ) ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ടൗൺ പ്ലാനിംഗ് സർവേയർ ഗ്രേഡ് 2, സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ ഒഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (34 ട്രേഡുകൾ), ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ (സർജറി, അനാട്ടമി, പാത്തോളജി ആൻഡ് മൈക്രോബയോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ് (എൻജിനിയറിംഗ് കോളേജുകൾ) തുടങ്ങി സംസ്ഥാന,ജില്ലാ തലങ്ങളിലേക്ക് ജനറൽ, സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ വിഭാഗങ്ങളിലായി 77 തസ്‌തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
പി.എസ്.സി അഭിമുഖം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 ഇൻഫർമേഷൻ ടെക്നോളജി (എൻജിനിയറിംഗ് കോളേജ്) (കാറ്റഗറി നമ്പർ 193/2020) തസ്തികയിലേക്ക് 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സെറാമിക്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 322/2019) തസ്തികയിലേക്ക് 22 ന് രാവിലെ 8 ന് പി.എസ്.സി.ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
സിവിൽ സർവീസ് അഭിമുഖം
തിരുവനന്തപുരം: യു.പി.എസ്.സിയുടെ സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ ‘അഭിമുഖ പരിശീലനം’ സംഘടിപ്പിക്കുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ന്യൂഡൽഹി കേരള ഹൗസിൽ സൗജന്യ താമസ-ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയർ/ട്രെയിൻ ടിക്കറ്റ് ചാർജ് എന്നിവയും നൽകും. അഭിമുഖ പരിശീലനത്തിനായി https://kscsa.org ൽ രജിസ്റ്റർ ചെയ്യാം. ഫോൺ 8281098863, 8281098862.