
തിരുവനന്തപുരം: വിദേശതൊഴിൽ കുടിയേറ്റത്തിന് അംഗീകൃത ഏജൻസികളെ മാത്രമേ ആശ്രയിക്കാവൂ എന്ന് പ്രൊട്ടക്ടർ ഒഫ് എമിഗ്രൻസ് (തിരുവനന്തപുരം) ശ്യാചന്ദ്.സി അറിയിച്ചു. ലോക കുടിയേറ്റ ദിനത്തിന്റെ ഭാഗമായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജ് സംഘടിപ്പിച്ച ഏകദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ വിദേശത്ത് പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം തൈക്കാട്ടുളള സെന്റർ ഫോർ മാനേജ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് ഹാളിൽ ചേർന്ന പരിപാടിയിൽ നോർക്ക റൂട്ട്സ് ഹോം ഒാതന്റിക്കേഷൻ ഓഫീസർ സുഷമാഭായ്.എസ് അദ്ധ്യക്ഷത വഹിച്ചു. എൻ.ഐ.എഫ്.എൽ പ്രോജക്ട് കൺസൾട്ടന്റ് ജുബി സുമി മാത്യു സ്വാഗതം പറഞ്ഞു. കുടിയേറ്റത്തിന്റെ അനന്ത സാദ്ധ്യതകൾ സംബന്ധിച്ച് ശ്രുതി രവീന്ദ്രൻ, ഗൾഫ് കുടിയേറ്റ വിഷയത്തിൽ സുമിത മേനോൻ, വിദേശഭാഷാ പഠനത്തെക്കുറിച്ച് സന്ദീപ്. പി, സാന്ദ്ര ജോസഫ് എന്നിവരും ക്ലാസുകൾക്ക് നേതൃത്വം നൽകി. എൻ.ഐ.എഫ്.എല്ലിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
സ്ത്രീധനനിയമം കർശനമാക്കണം:മുസ്ളിം ജമാഅത്ത്
തിരുവനന്തപുരം: സ്ത്രീധനനിരോധന നിയമം ശക്തമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന,ജില്ലാ ഭാരവാഹികളുടെ സംയുക്തസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് ജില്ലകളിൽ ബോധവത്കരണ സമ്മേളനങ്ങൾ നടത്തും.വിവാഹം നടത്തുന്നതിന് മുമ്പ് സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് ജമാഅത്തുകൾ ഉറപ്പാക്കണമെന്നും കൗൺസിൽ നിർദ്ദേശിച്ചു.
സംസ്ഥാനപ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷനായിരുന്നു. എ.എം.ഹാരിസ് തൃശൂർ, മാള അഷ്റഫ്,സി.ബി.കുഞ്ഞ് മുഹമ്മദ്,ആമച്ചൽ ഷാജഹാൻ,അഡ്വ.അഹമ്മദ് മാമാൻ മലപ്പുറം,കെ.എം.ഉമ്മർ,കബീർ കാട്ടകത്ത്, ആലുവ അബ്ദുൽ അസീസ്,എം.എം ജലീൽ, തിരുമല താജുദ്ദീൻ, എ.എൽ.എം.കാസീം,നേമം ജബ്ബാർ, എ.ഷറഫുദ്ദീൻ, ഫാറൂഖ് കച്ചേരി തുടങ്ങിയവർ പങ്കെടുത്തു.