karate

വർക്കല : നവകേരള സദസ് വർക്കല മണ്ഡല തല പരിപാടികളുടെ ഭാഗമായി ഗോജു -റിയു കരാട്ടെ സെന്ററിന്റെ ആഭിമുഖ്യത്തിൽ വർക്കലയിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പ് വർക്കല തഹസീൽദാർ അജിത്ത് ജോയി ഉദ്ഘാടനം ചെയ്തു.ജപ്പാൻ ഷിറ്റോ -റിയു കരാട്ടെ ദോ മബുനിഹാ ഇന്റർനാഷണൽ ശൈലിയുടെ ഇന്ത്യൻ ചീഫ് സെൻസെയ് അക്ബർഷാൻ അദ്ധ്യക്ഷത വഹിച്ചു. വർക്കല ഗോജു -റിയു കരാട്ടെ സെന്റർ മുഖ്യപരിശീലകൻ സെൻസെയ് എസ് വിജയൻ, സെൻസെയ് മാരായ സുമേഷ്. എസ്, അഷീം ,ആറ്റിങ്ങൽ പ്രദീപ്,ഗിരീഷ് കൊരാണി, അനന്ദവർണ്ണ, ഏഷ്യൻ കരാട്ടെ താരം അമൃത വിജയൻ, ആൾ ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാക്കളായ സാഹിത്യ .ജെ.ഐ , ശരൺ സജിത്ത്,ബ്ലാക്ക് ബെൽറ്റ്‌ താരങ്ങളായ അപർണ്ണ .എ,ആയിഷ നാസർ ഖാൻ , ആനി നാസർ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടന്നു.ഏറ്റവും കൂടുതൽ പോയിന്റ് നേടി വർക്കല ടീം ചാമ്പ്യരായി .ആറ്റിങ്ങൽ ഫ്ളെയിംഗ് ഫീറ്റ് കരാട്ടെ ക്ലബ് രണ്ടാം സ്‌ഥാനം നേടി.