
നെടുമങ്ങാട്: ഗവ.കോളേജിൽ മലയാള വിഭാഗം നേതൃത്വത്തിൽ ബ്രയിലി ലിപി, സ്ക്രീൻ റീഡർ : സാദ്ധ്യതകളും അവബോധവും എന്ന വിഷയത്തിൽ ത്രിദിന ദേശീയ ശില്പശാലയ്ക്ക് 'ടച്ച് - ടെക് 2023 ’ തുടക്കമായി.പ്രിൻസിപ്പൽ ഡോ. ഷീലകുമാരിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു.ഡോ.അലക്സ്.എൽ,ഡോ.ധർമ്മരാജൻ.എസ്.എസ്, ഡോ. രതീഷ് കൃഷ്ണൻ.ആർ, ശ്രീജ എസ്.എസ്, കുമാരി ദീപ എന്നിവർ സംസാരിച്ചു.കോ - ഓർഡിനേറ്റർ ഡോ. ബീനകൃഷ്ണൻ എസ്.കെ നന്ദി പറഞ്ഞു. യാസിർ എ.കെ (ഹെഡമാസ്റ്റർ,കേരള സ്കൂൾ ഫോർ ദ ബ്ലൈൻഡ്, മലപ്പുറം), കുമാരി ഫാത്തിമ അൻഷി ബാംഗ്ലൂർ പ്രൊജക്ട് വിഷൻ കേരള അബാസിഡർ ), ഡോ.സി.ഹബീബ് (അസിസ്റ്റന്റ് പ്രൊഫസർ, ഫാറൂഖ് കോളേജ് ),അക്ബർ.സി (അസിസ്റ്റന്റ് പ്രൊഫസർ, ഗവൺമെന്റ് കോളേജ് മലപ്പുറം ) എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.