teachers

തിരുവനന്തപുരം: കോളേജുകളിൽ അസി.പ്രൊഫസർ നിയമനത്തിന് പുതുതായി ചില യോഗ്യതകൾ നിശ്ചയിച്ച ഉത്തരവ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കോ​ളേ​ജ്​ അ​ദ്ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ യു.​ജി.​സി നെ​റ്റി​ന്​ ത​ത്തു​ല്യ​മാ​യി ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന സ്​​റ്റേ​റ്റ്​ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്​ (സെ​റ്റ്), സ്​​റ്റേ​റ്റ്​ ലെ​വ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (സെൽറ്റ് ) എ​ന്നി​വ കേ​ര​ള​ത്തി​ലും അം​ഗീ​ക​രിച്ചായിരുന്നു ഉത്തരവ്. ഈ പരീക്ഷകൾ നിലവിൽ കേരളത്തിൽ നടത്താത്ത സാഹചര്യത്തിലും സെറ്റ് പരീക്ഷയും യു.ജി.സി അംഗീകൃത സെറ്റ് പരീക്ഷയും തമ്മിൽ തെറ്റിദ്ധരിക്കപ്പെടാനിടയുള്ളതിനാലും ഉത്തരവ് പിൻവലിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ നെ​റ്റി​ന്​ ത​ത്തു​ല്യ​മാ​ക്കി ന​ട​ത്തു​ന്ന സെ​റ്റ്​/ സെൽറ്റ്​ പ​രീ​ക്ഷ​ക​ൾ അ​ത​ത്​ സം​സ്ഥാ​ന​ങ്ങ​​ളി​ലെ കോ​ളേ​ജ്​ അദ്ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക്​ യോ​ഗ്യ​ത​യാ​യി യു.​ജി.​സി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. 2018ലെ ​യു.​ജി.​സി റ​ഗു​ലേ​ഷ​നി​ൽ ഈ ​വ്യ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്തി​യ​തിന്റെ മ​റ​വി​ലാ​ണ്​ ഇ​പ്പോ​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സെ​റ്റ്​/ സെൽറ്റ് പ​രീ​ക്ഷ​ക​ൾ സം​സ്ഥാ​ന​ത്ത്​ കോ​ളേജു​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ യോ​ഗ്യ​ത​യാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നെ​റ്റ്​ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് സെ​റ്റ്​/ സെൽറ്റ് യോ​ഗ്യ​ത നേ​ടി വ​ന്നാ​ൽ കേ​ര​ള​ത്തി​ൽ അം​ഗീ​ക​രി​ക്കേ​ണ്ടി​ വ​രുമായിരുന്നു.