pvl

പൂവച്ചൽ:വണ്ടിപ്പെരിയാർ കേസിലെ കോടതി വിധിക്കെതിരെ പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൂവച്ചൽ ജംഗ്ഷനിൽ 'മകളെ മാപ്പ്' എന്ന സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ,മുൻ മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി,എ. സുകുമാരൻ നായർ, പി.രാജേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീക്കുട്ടി സതീഷ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.അനൂപ് കുമാർ,ആർ.രാഘവലാൽ,യു.ബി.അജിലാഷ്, ലിജു സാമുവൽ, മഹിളാ കോൺഗ്രസ് നേതാക്കളായ ഫസീല,ഷീജ ബീവി,പി. ബാബു,ജയൻ,ആർ.സുരേന്ദ്രൻ നായർ,ശിശുപാലൻ,എൻ.പി. രാധാകൃഷ്ണൻ നായർ,യു.ബി അഭിലാഷ്,അനീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.