തിരുവനന്തപുരം : പ്രസ് ക്ലബ് കിംസ് ഹെൽത്ത് ട്രോഫി ഫുട്‌ബാൾ ടൂർണമെന്റ് ഇന്ന് സമാപിക്കും. മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഉൾപ്പെടുന്ന ടീമുകൾ തമ്മിൽ ഇന്ന് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പോരാട്ടത്തിനിറങ്ങും. വൈകിട്ട് 4 ന് നടക്കുന്ന പ്രദർശന മത്സരത്തിൽ ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി, യു.ഷറഫലി, ജിജു ജേക്കബ്, കുരികേശ് മാത്യു, മാത്യു വർഗീസ്, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ശ്രീഹർഷൻ, അലക്സ് എബ്രഹാം, അപ്പുക്കുട്ടൻ, വി.പി. ഷാജി, എം. സുരേഷ്, ആസിഫ് സഹീർ, ജയകുമാർ, അബ്ദുൾ റഷീദ്, ഗണേഷ്, ഇഗ്‌നേഷ്യസ്, ജോബി, സുരേഷ് കുമാർ, എബിൻ റോസ് എന്നിവർ കളിക്കളത്തിലിറങ്ങും. ഐ എം വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനും തമ്മിലാണ് മത്സരം.
മാദ്ധ്യമപ്രവർത്തകർക്കായുള്ള ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ എം. വിജയകുമാർ, എം.എം.ഹസൻ, പന്ന്യൻ രവീന്ദ്രൻ, കിംസ് ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ.സഹദുള്ള, ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ്, മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, എ.ഡി.ജി.പി യോഗേഷ് ഗുപ്ത,കിംസ് ഹെൽത്ത് സി ഇ ഒ രശ്മി ആയിഷ എന്നിവർ പങ്കെടുക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ.സാനുവും അറിയിച്ചു.