തിരുവനന്തപുരം: കനത്തമഴയും വെള്ളക്കെട്ടും മൂലം തമിഴ്നാട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായി. സർവ്വീസ് സാധാരണനിലയിലാകാൻ ഒരുദിവസം കൂടി എടുത്തേക്കും. ഇന്നത്തെ കോയമ്പത്തൂർ - നാഗർകോവിൽ എക്സ്പ്രസ് റദ്ദാക്കി.
ഇന്നത്തെ ചെന്നൈ - ഗുരുവായൂർ തിരുച്ചിറപ്പിള്ളിയിലും കൊല്ലം - ചെന്നൈ ഗിണ്ഡിഗലിലും ഗുരുവായൂർ - ചെന്നൈ നാഗർകോവിലിലും പാലക്കാട് - തിരുച്ചിറപ്പള്ളി തെങ്കാശിയിലും യാത്ര അവസാനിപ്പിക്കും. മടക്കസർവ്വീസ് അവിടെ നിന്നായിരിക്കും.
മധുരയിൽ നിന്ന് പുനലൂരിലേക്കുള്ള എക്സ്പ്രസ് നാഗർകോവിലിൽ നിന്നായിരിക്കും തുടങ്ങുക. പുനലൂർ - മധുര സർവീസ് ഇന്ന് വഞ്ചിമണിയാച്ചിയിൽ നിന്നാണ് തുടങ്ങുക. ഇന്നലെ പതിനാറ് ട്രെയിനുകൾ പാതിവഴിയിൽ സർവ്വീസ് അവസാനിപ്പിച്ചു. ചെന്നൈ - കൊല്ലം അനന്തപുരി പാലക്കാട് വഴിതിരിച്ചുവിട്ടു. കച്ചേഗൗഡ - നാഗർകോവിൽ പാലക്കാട് വഴി തിരുവനന്തപുരത്ത് അവസാനിപ്പിച്ചു. നാഗർകോവിൽ - മുംബയ് തിരുവനന്തപുരം വഴി തിരിച്ചുവിട്ടു.