mla

വിതുര:നവകേരള സദസിന്റെ ഭാഗമായി വിതുരയിൽ സംഘടിപ്പിച്ച ഗോത്ര കാന്താരം പരിപാടി ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു.സംഘാടകസമിതി ജനറൽ കൺവീനർ എം.എൽ.കിഷോർ,ജില്ലാ പ്ലാനിംഗ് ഓഫീസറും മണ്ഡലം സംഘാടക സമിതി കൺവീനറുമായ വി.എസ്. ബിജു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,മണ്ഡലം സംഘാടക സമിതി വൈസ് ചെയർമാൻ എം.എസ്.റഷീദ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നീതുരാജീവ്,വി.എസ്.ബാബുരാജ്,പഞ്ചായത്ത് സെക്രട്ടറി ഷിബു പ്രണാബ്, വാർഡ് മെമ്പർ വത്സല,ബ്ലോക്ക് മെമ്പർ ശ്രീലത.എസ് എന്നിവർ സംസാരിച്ചു.കരകൗശാല ഉൽപ്പന്നസ്റ്റാളുകളുടെ ഉദ്ഘാടനം കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠനും,പാരമ്പര്യ വൈദ്യ ചികിത്സയും,പാരമ്പരാഗത ഭക്ഷ്യഉൽപ്പനങ്ങളുടെ വിപണനവും തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷും ഉദ്ഘാടനം ചെയ്തു.

നവകേരള സദസിന്റെ ഭാഗമായി വിതുരയിൽ സംഘടിപ്പിച്ച ഗോത്ര കാന്താരം പരിപാടി ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു