
കാട്ടാക്കട:കട്ടയ്ക്കോട് സർവ്വീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകാരി സംഗമവവും ജനകീയ നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടനവും ഐ.ബി.സതീഷ്.എം.എൽ.എ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എസ്.സുബ്രഹ്മണ്യപിള്ള അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട ക്ഷീര വ്യവസായ സംഘം പ്രസിഡന്റ് സി.വേണു,കാട്ടാൽ ഫാർമേഴ്സ് സഹകരണ സംഘം പ്രസിഡന്റ് കെ.സി.ജയകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീക്കുട്ടി സതീഷ്,ഭരണ സമിതിയംഗങ്ങളായ ജയകൃഷ്ണൻ,വി.ജയകുമാർ,നിഷാദ്,രാജേശ്വരി,സിന്ധുകുമാരി,അനിതകുമാരി,ബാങ്ക് സെക്രട്ടറി തോമസ് ജോൺ എന്നിവർ സംസാരിച്ചു.