p

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ നാല് മുൻ യു.ഡി.എഫ് എം.എൽ.എമാരെ പ്രതി ചേർത്തു. ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, എ.ടി. ജോർജ് എന്നിവരെയാണ് പ്രതി ചേർത്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറി.
ഐ.പി.സി 34 (സംഘം ചേർന്ന് കുറ്റകൃത്യം ചെയ്യൽ), 323 (ദേഹോപദ്രവം ഏൽപ്പിക്കുക), 341 (തടഞ്ഞുനിറുത്തൽ) എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇതുപ്രകാരം ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം.2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് കൈയ്യാങ്കളി ഉണ്ടായത്. എൽ.ഡി.എഫ് എം.എൽ.എയായിരുന്ന ഗീതാ ഗോപിയെ ഒന്നാം പ്രതി ശിവദാസൻ നായർ മന:പൂർവം തള്ളി താഴെയിട്ടെന്നും മറ്റു മൂന്നു പേരും ചേർന്ന് തടഞ്ഞുവച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. വീഴ്ചയിൽ ഗീതാ ഗോപിയുടെ നടുവിനു പരിക്കേറ്റെന്നും എഫ്.ഐ.ആറിലുണ്ട്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

കോ​ൺ​ഗ്ര​സി​ന്റെ​ ​പൊ​ലീ​സ്
സ്റ്റേ​ഷ​ൻ​ ​മാ​ർ​ച്ച് ​നാ​ളെ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​യു​ ​-​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ​ ​പൊ​ലീ​സ്,​ ​സി.​പി.​എം​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​നാ​ളെ​ ​കോ​ൺ​ഗ്ര​സ് ​ബ​ഹു​ജ​ന​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​മാ​ർ​ച്ച് ​സം​ഘ​ടി​പ്പി​ക്കും.​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ന​ട​ക്കു​ന്ന​ ​മാ​ർ​ച്ചി​ൽ​ ​അ​ഞ്ച് ​ല​ക്ഷ​ത്തി​ല​ധി​കം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​വ്യ​ക്ത​മാ​ക്കി.​ 1500​ ​ല​ധി​കം​ ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രാ​വി​ലെ​ 11​നാ​ണ് 564​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തു​ന്ന​ത്.​ ​മാ​ർ​ച്ച് ​വി​ജ​യി​പ്പി​ക്കാ​ൻ​ ​എ​ല്ലാ​ ​മ​തേ​ത​ര​ ​ജ​നാ​ധി​പ​ത്യ​ ​വി​ശ്വാ​സി​ക​ളു​ടെ​യും​ ​പി​ന്തു​ണ​ ​വേ​ണ​മെ​ന്നും​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.