
നെയ്യാറ്റിൻകര: കൺസ്യൂമർ വിജിലൻസ് സെന്റർ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ ജാഗ്രത പ്രചരണ പരിപാടി സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം തട്ടിട്ടമ്പലം ശാഖ ഹാളിൽ നടന്ന പരിപാടിയിൽ സി.വി.സി നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് ഡോ.സി.വി ജയകുമാർ അദ്ധ്യക്ഷനായി.കേരളകൗമുദി റിപ്പോർട്ടർ വിജയദാസ് പൂവാർ സ്വാഗതം പറഞ്ഞു.സി.വി.സി ജനറൽ സെക്രട്ടറി അഡ്വ.അയ്യപ്പൻ നായർ ഉപഭോക്തൃ ജാഗ്രത സന്ദേശം നൽകി.സി.വി.സി നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറി ചന്ദ്രശേഖരൻ,സ്റ്റേറ്റ് കമ്മിറ്റി മെമ്പർ എസ്.ദിവാകരൻ, ശ്രീകുമാർ (ശാഖ പ്രസിഡന്റ്) രാംശങ്കർ കൃഷ്ണ (ശാഖാ സെക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു.