
കിളിമാനൂർ: നൂറുകണക്കിന് വനിതകൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര നവകേരള സദസിന്റെ അനുബന്ധ പരിപാടികളിൽ വേറിട്ട അനുഭവമായി.നവകേരള സദസ് ആറ്റിങ്ങൽ മണ്ഡലം സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിന്റെ അങ്കണത്തിലാണ് മുന്നൂറിൽപരം വനിതകൾ അവതരിപ്പിച്ച തിരുവാതിര അരങ്ങേറിയത്. തിരുവാതിരയുടെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,മുൻ എം.എൽ.എ ബി.സത്യൻ,സംഘാടസമിതി രക്ഷാധികാരി തട്ടത്തുമല ജയചന്ദ്രൻ,നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.