വിതുര:അരുവിക്കരനിയോജകമണ്ഡലത്തിലെആര്യനാട്ട് നടക്കുന്ന നവകേരളസദസിന്റെ ഭാഗമായി വിതുരശിശുസൗഹൃദ ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും,കരുണചാരിറ്റബിൾസൊസൈറ്റിയടെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് കല്ലാർ മൊട്ടമൂട് ട്രൈബൽമേഖലയിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തും.പത്മശ്രീലക്ഷ്മികുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.വിതുര സ്റ്റേഷൻ ഹൗസ്ഒഫീസർ എസ്.അജയകുമാർ അദ്ധ്യക്ഷത വഹിക്കും.വിതുരപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് മുഖ്യാതിഥിയായിരിക്കും.വിതുര സ്റ്റേഷൻ പി.ആർ.ഒ വി.സതികുമാർസ്വാഗതംപറയും.കല്ലാർ വാർഡ്‌മെമ്പർ സുനിത,വിതുര എസ്.ഐ എസ്.വിനോദ്കുമാർ,ഫ്രാറ്റ് വിതുരമേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സദാനന്ദൻകാണി,കെ.രാമൻകാണി,ഉഷാരാജൻ,അൻജിത,ഷീലാനായർ,സുനിത,ബിജു എന്നിവർ പങ്കെടുക്കും.