a

കടയ്ക്കാവൂർ: കേരള കയർ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) സ്ഥാപിതമായത് മുതൽ മരണം വരെ പ്രസിഡന്റായി കേരളത്തിലെ കയർത്തൊഴിലാളികളുടെ കൂലി വർദ്ധനവ് ഉൾപ്പെടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി അക്ഷീണം പ്രവർത്തിച്ച സുശീലാ ഗോപാലൻ വിട പറഞ്ഞിട്ട് ഈ 19 ന് 22 വർഷം പിന്നിടുന്നു.ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക്കരയിൽ നടന്ന അനുസ്മരണ യോഗം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. കേരളകയർ വർക്കേഴ്സ് സെന്റർ അംഗം വി.ലൈജു, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്ര, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ.ജറാൾഡ്,കയർ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ശ്യാമപ്രകാശ്, സജി സുന്ദർ, ജോസഫിൻ മാർട്ടിൻ,ജയ ശ്രീരാമൻ, ജസ്റ്റിൻ ആൽബി,ബിപിൻചന്ദ്രപാൽ, ജിതിൻ ശ്രീരാമൻ, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ സംസാരിച്ചു.