 സ്ത്രീശക്തി സമ്മേളനം

തിരുവനന്തപുരം: നടൻ സുരേഷ് ഗോപി ലോക്സഭാ സ്ഥാനാർത്ഥിയാകുന്ന തൃശ്ശൂർ മണ്ഡലത്തിൽ ജനുവരി 3ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. തേക്കിൻകാട് മൈതാനത്ത് വൈകിട്ട് 3ന് മഹാസമ്മേളനം നടക്കും. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരിലാണ് സമ്മേളനം. തൃശ്ശൂരിലും സമീപ ജില്ലകളിലും നിന്നായി രണ്ടു ലക്ഷത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മോദിയുടെ ആദ്യ പരിപാടിയാണിത്. ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നു. പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബി.ജെ.പി കേരളഘടകം ആദരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.