g

ലീഡ്- പൊടി പാറിക്കാൻ ക്യാപ്ടൻ മില്ലറും ലാൽ സലാമും

അകന്നുകഴിയുന്ന ധനുഷും ഐശ്വര്യ രജനികാന്തും പൊങ്കൽ ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധാകേന്ദ്രമാവുന്നു. ധനുഷ് നായകനാവുന്ന ക്യാപ്ടൻ മില്ലറും ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാമും പൊങ്കൽ റിലീസായി ഏറ്റുമുട്ടും. ലാൽ സലാമിൽ അതിഥി വേഷത്തിൽ സ്റ്രൈലിഷ് ലുക്കിൽ രജനികാന്ത് എത്തുന്നു എന്നതാണ് ആകർഷണീയത.

ധനുഷിന്റെയും ഐശ്വര്യയുടെയും ചിത്രങ്ങൾ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടില്ല. വിജയ്, അജിത്ത് ചിത്രങ്ങളും ഇക്കുറി പൊങ്കലിന് റിലീസ് ചെയ്യുന്നില്ല. അരുൺ മാതേശ്വരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ക്യാപ്ടൻ മില്ലർ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. കന്നട സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുദീപ് കിഷൻ, പ്രിയങ്ക മോഹൻ തുടങ്ങിയവരാണ് ബിഗ് ബഡ്ജറ്റ് ആക്ഷൻ പിരീഡ് ഡ്രാമയായി ഒരുങ്ങുന്ന ക്യാപ്ടൻ മില്ലറിലെ മറ്റു താരങ്ങൾ.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാൽസലാമിൽ മൊയ്

തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ വൈ രാജാ വൈ എന്ന സിനിമയ്ക്കുശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലാൽ സലാം.

ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയന്റെ അയലാൻ, ജയംരവിയുടെ സൈറൺ, സുന്ദർ സി തമ്മന്ന ചിത്രം അരമനൈ 4, അർജുൻ വിജയ് യുടെ വണങ്കാൻ എന്നിവയാണ് പൊങ്കിലിന് റിലീസ് ചെയ്യുന്ന മറ്റ് ചിത്രങ്ങൾ.അതേസമയം പൊങ്കലിന് ശേഷം ധനുഷും ഐശ്വര്യയും വീണ്ടും ഒരുമിക്കുന്നുവെന്ന് കരുതുന്ന ആരാധകർ ഏറെയാണ്. രജനികാന്തിന്റെ 73-ാം പിറന്നാളിന് ധനുഷ് നേരിട്ട് എത്തി ആശംസ നേർന്നത് മഞ്ഞുരുകുന്നതിന്റെ സൂചനയെന്ന് വിലയിരുത്തുന്നവരുണ്ട്.