നെയ്യാറ്റിൻകര :രാജ്യസേവനത്തിൽ പങ്കാളികളാകുന്നതിന് യുവതി യുവാക്കളെ പ്രാപ്തരാക്കുന്ന ശാരീരിക,മാനസിക,വിദ്യാഭ്യാസ പരീശീലനം നൽകി വരുന്ന മേജർ രവീസ് ട്രെയിനിംഗ് അക്കാഡമിയുടെ വാർഷികാഘോഷം 23ന് രാവിലെ 10ന് ആസ്ഥാന കേന്ദ്രമായ ഉദിയൻകുളങ്ങരയിൽ മേജർ രവി ഉദ്ഘാടനം നിർവഹിക്കും.ദേവുനന്ദ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ,തോമസ് മാർ യൂസേബിയോസ്,സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,മുഹമ്മദ് ബഷീർ അൽ ഖാസിമി,എം.എസ് ഫൈസൽ ഖാൻ തുടങ്ങിയവർ പങ്കെടുക്കും.രാജ്യസേവനത്തിനിടയിൽ പരിക്കേറ്റ ധീര സൈനികരെ ചടങ്ങിൽ ആദരിക്കും.