
നെയ്യാറ്റിൻകര :നവകേരള സദസിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനങ്ങളെയും ഉൾപ്പെടുത്തി വിളംബരജാഥ സംഘടിപ്പിച്ചു.മൂന്നുകല്ലിൻമൂട് നിന്ന് തുടങ്ങി ബസ്റ്റാൻഡ് കവലയിൽ ജാഥ അവസാനിച്ചു . നവകേരള സദസ്സ് രക്ഷാധികാരി ടി. ശ്രീകുമാർ ജാഥ ഉദ്ഘാടനം ചെയ്തു . വിളംബര ജാഥയുടെ സമാപന സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ പി.കെ.രാജ മോഹനൻ,വൈസ് ചെയർപേഴ്സൺ പ്രിയാ സരേഷ്,ഡോ എം.എ.സാദത്ത്,കൗൺസിലർമാരായ പ്രസന്നകുമാർ ,സൗമ്യ,സുജിൻ ,ജയശീലി, അലി ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു .
കുളത്തൂർ ഗ്രാമപഞ്ചായത്തിലെ വിളംബര ജാഥ ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം ഉദ്ഘാടനം ചെയ്തു. വിരാലിയിൽ നിന്നാരംഭിച്ച ജാഥ ഉച്ചക്കടയിൽ സമാപിച്ചു. കുളത്തൂർ ഗവ. കോളേജിലെ ടീം തയാറാക്കിയ ഫ്ളാഷ് മോബ് ഉച്ചക്കടയിൽ ഉദ്ഘാടനാവതരണം നടത്തി. പഞ്ചായത്തിലെ 12 കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകടയിൽ നിംസ് നഴ്സിംഗ് കോളജിലെ ടീം ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരുപുറം സരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വാർഡുകളിൽ ഫ്ളാഷ് മോബ് ടീം പര്യടനം നടത്തി. വിളംബര ജാഥ പുറുത്തിവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പഴയകടയിൽ സമാപിച്ചു. അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ വിളംബര ജാഥയും ജാഥയുടെ സമാപനത്തോടനുബന്ധിച്ച് കമുകിൻകോട് തിരുവാതിരയും സംഘടിപ്പിച്ചു. പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ച നഗരസഭയുടെ നേതൃത്വത്തിലുളള മെഗാ തിരുവാതിര ഇന്ന് നടക്കും.