
ആറ്റിങ്ങൽ: സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 24 ഇനങ്ങളിൽ 11ലും മെഡൽ നേടി ആറ്റിങ്ങൽ കരാട്ടെ ടീം ഓവറാൾ ചാമ്പ്യന്മാരായി.ഏഴ് സ്വർണവും,നാല് വെങ്കല മെഡലും നേടിയാണീ നേട്ടം കൈവരിച്ചത്. ഒന്നാം സ്ഥാനം നേടിയ ഏഴ് പേരും ദേശീയ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനുവരിയിൽ പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിക്കും.