ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷൻ സംഘടിപ്പിച്ച് കേക്ക് ഫെസ്റ്റ് ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ് ഷെറിൻ.വൈ.ടി ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മാജിസ്‌ട്രേറ്റ് സബാ ഉസ്മാൻ,ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ് ജവഹർ.എച്ച് എന്നിവർ പങ്കെടുത്തു.ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.എസ്.ബെൻസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ അഡ്വ.ലിഷ രാജ്.ആർ,ട്രഷറർ അഡ്വ.മംഗലാപുരം എസ്.ഷിബു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ.മിഥുൻ മങ്കാട്ട്,അഡ്വ.അതുല്യ.എ.എസ്,അഡ്വ.ദിവ്യ.ബി എന്നിവർ പങ്കെടുത്തു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ദിലീപ്.വി.എൽ സ്വാഗതവും, അഡ്വ.മംഗലാപുരം.എസ്.ഷിബു നന്ദിയും പറഞ്ഞു.