ആറ്റിങ്ങൽ: കേരള പ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ മൂന്നുമുക്ക് മനോജ്‌ ബിൽഡിംഗിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ എസ്.മുരളീധരൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷൈജു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എച്ച്.ബഷീർ,നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള,വാർഡ് മെമ്പർ കെ.സതി,കർഷക കോൺഗ്രസ്‌ ഭാരവാഹികളായ എൽ.ഗായത്രി ദേവി,മധുസൂദനൻ പിള്ള,ബേബി എന്നിവർ പങ്കെടുത്തു. കർഷക കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് ആറ്റിങ്ങൽ മനോജ് സ്വാഗതവും വി.കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു.