തിരുവനന്തപുരം: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ 2017 ഡിസംബർ വരെ അതിവർഷാനുകൂല്യത്തിന് അപേക്ഷ നൽകിയിട്ടുള്ള അംഗങ്ങളിൽ ആനുകൂല്യം ലഭിക്കാത്തവർ 23ന് മുമ്പ് ആധാർ,ബാങ്ക് പാസ്ബുക്ക്,റേഷൻ കാർഡ് എന്നിവയുടെ പകർപ്പും പേര്,മേൽവിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റും ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ സ്‌മിത എസ്.ആർ അറിയിച്ചു.