
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലെ നിയമനങ്ങളിൽ സംവരണം പാലിക്കണമെന്ന് ബി.ജെ.പി പട്ടികമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.1596 ഡ്രൈവർ കം കണ്ടക്ടർമാരെയും 120ഡ്രൈവർമാരെയും 86 കണ്ടക്ടർമാരെയും പിൻവാതിലിലൂടെ നിയമിച്ചു.ഇതെല്ലാം റദ്ദാക്കണമെന്നും വിഷയത്തിൽ സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മിഷൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.