വർക്കല: കേരളകൗമുദി ബോധപൗർണമി ക്ലബ്, റോട്ടറി ക്ലബ് ഓഫ് വർക്കല എന്നിവർ സംയുക്തമായി വർക്കല ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിൽ നാളെ രാവിലെ 10ന് സെമിനാർ നടത്തും. തിരുവനന്തപുരത്ത് തൈക്കാട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വോളന്റിയേഴ്സിനായി സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ അനിൽ കാരേറ്റ് (സ്ക്രിപ്റ്റ് റൈറ്റർ,ഡയറക്ടർ) നേതൃത്വം നൽകും.സ്കൂൾ മാനേജർ സ്വാമി ശ്രീമദ് ഹൃദംബരാനന്ദ,പ്രിൻസിപ്പൽ സ്മിത.ടി,വർക്കല റോട്ടറി ക്ലബ് പ്രസിഡന്റ് ലാജി ബാഹുലേയൻ,സെക്രട്ടറി ദിലീപ് കുമാർ,എലക്ട് പ്രസിഡന്റ് രാജീവ് പേരബിൽ,അഡ്വ.സജി ചന്ദ്രലാൽ,പ്രൊഫ.മുരളീധരൻ,കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല എസ്.ഡി തുടങ്ങിയവർ സംസാരിക്കും.