
ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് കബഡി ടൂർണമെന്റ് സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിൽ എം.ഇ.എസ് എറണാകുളം ഒന്നാം സ്ഥാനവും വിവേകാനന്ദ നാഗർകോവിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, കോ-ഓർഡിനേറ്റർ ശിവരാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, വക്കം അജിത്ത്, അനിൽ ബെറിസ്, ബാബു കഴക്കൂട്ടം, പ്രജു കുമാർ,സൂരജ്, ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.