1

നെയ്യാറ്റിൻകര: ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നൽകുന്ന ജോസഫ് ചാണ്ടി സ്‌കോളർഷിപ്പ് വിതരണം ചെയ്തു.നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ കോഓർഡിനേറ്റർ ഇരുവൈക്കോണം ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഉഷ.എസ് സ്വാഗതം പറഞ്ഞു. ചീഫ് കോഓർഡിനേറ്റർ എ.പി.ജിനൻ പദ്ധതി വിശദീകരണം നടത്തി.നഗരസഭ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ,മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,സി.പി.എം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ,അഡ്വ.വിനോദ് സെൻ,ഡോ.സി.വി.ജയകുമാർ,കുന്നത്തുകാൽ ജി.ബാലകൃഷ്ണൻ നായർ,കൈരളി ജി.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.ധനുവച്ചപുരം സുകുമാരൻ നന്ദി പറഞ്ഞു.