
പാലോട്: നന്ദിയോട് ബ്രദേഴ്സ് വോളിബാൾ ക്ലബ് സംഘടിപ്പിക്കുന്ന പതിനേഴാമത് ജില്ലാ വോളിബാൾ ടൂർണമെന്റിന് തുടക്കമായി.ജി.ചന്ദ്രദാസിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 22വരെ നന്ദിയോട് മാർക്കറ്റ് ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക.പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ മുഖ്യപ്രഭാഷണം നടത്തി.എസ്.ഷിബി ആമുഖവും, എസ്.ബി.അരുൺ സ്വാഗതവും വിപിൻ നന്ദിയും പറഞ്ഞു.പി.എസ്.ബാജിലാൽ, എൻ.ജയകുമാർ, ജീവൻ കുമാർ, സുനിൽകുമാർ, പത്മാലയം മിനിലാൽ, മധുകുമാർ, പി.ആർ.വിജയൻ,ടി.ജി.ചന്ദ്രചൂഢൻ എന്നിവർ സംസാരിച്ചു.എല്ലാ ദിവസവും രാത്രി 7മുതൽ മത്സരങ്ങൾക്ക് തുടക്കമാകും. ഇന്ന് വൈകിട്ട് 7.30ന് ഒന്നാം സെമി ഫൈനൽ നടക്കും.21ന് വൈകിട്ട് 7.30ന് രണ്ടാം സെമി ഫൈനൽ നടക്കും.22ന് രാത്രി 7.30ന് ഫൈനൽ മത്സരം നടക്കും. തുടർന്ന് സമ്മാനദാനം.