governor

തിരുവനന്തപുരം: ചാൻസലർ എന്ന നിലയിൽ സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിനെതിരെ മുൻ വി.സിമാരുടെ സംയുക്ത പ്രസ്താവന. ചാൻസലറുടേത് നീതീകരിക്കാനാകാത്ത നടപടികളും നിലപാടുകളുമാണെന്ന് 9 മുൻ വൈസ് ചാൻസലർമാരും അഞ്ച് മുൻ പി.വി.സിമാരും പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. സെനറ്റുകളിലെ നോമിനേഷനിൽ യോഗ്യതയുള്ളവരെ സർവകലാശാലകളുമായി ആലോചിച്ച് തീരുമാനിക്കുകയെന്ന സാമാന്യ ജനാധിപത്യ പ്രക്രിയപോലും പറ്റില്ലെന്ന ചാൻസലറുടെ വാദം അംഗീകരിക്കാനാവില്ല.

മുൻ വി.സിമാരായ ഡോ. കെ.എൻ.പണിക്കർ, ഡോ. രാജൻ ഗുരുക്കൾ, ഡോ. ബി.ഇക്ബാൽ, ഡോ. സാബു തോമസ്, ഡോ. ഗോപിനാഥ് രവീന്ദ്രൻ, ഡോ. ജെ.പ്രസാദ്, ഡോ. ധർമരാജ് അടാട്ട്, ഡോ. ടി.കെ.നാരായണൻ, ഡോ.കെ.ജി.പൗലോസ്, മുൻ പി.വി.സിമാരായ ഡോ. ജെ.പ്രഭാഷ്, ഡോ.എസ്.അയൂബ്, ഡോ. കെ.എസ്.രവികുമാർ, ഡോ. എൻ.രവീന്ദ്രനാഥ്, ഡോ. എസ്.രാജശേഖരൻ, ചരിത്രകാരൻ ഡോ. കെ.എൻ.ഗണേഷ്, സർവ വിജ്ഞാനകോശം മുൻ ഡയറക്ടർ ഡോ. എ.ആർ.രാജൻ, ഡോ. ജമുന, ‍ഡോ. ടി.എസ്.അനിരുദ്ധൻ, ഡോ. ജെ.രാജൻ എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.