
തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ സന്നാഹത്തിന് പൊലീസിന് 9.30ലക്ഷം രൂപ ആഭ്യന്തര വകുപ്പ് അനുവദിച്ചു. തിരക്ക്, ട്രാഫിക് എന്നിവ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളടക്കം വാങ്ങാൻ 29.57 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഡി.ജി.പി ആവശ്യപ്പെട്ടത്. ഇത് പരിശോധിച്ചാണ് 9.30ലക്ഷം അനുവദിച്ചത്. ട്രാഫിക് ബാറ്റണ് 45,000, ട്രാഫിക് കോണിന് 95,000, റിഫ്ലക്ടീവ് ജാക്കറ്റിന് 1ലക്ഷം, കമാൻഡോ ടോർച്ചിന് 25,000, ബാരിക്കേഡ് ടേപ്പിന് 15,000, റെയിൻകോട്ടിന് 5ലക്ഷം, സ്റ്റേഷണറി സാധനങ്ങൾക്ക് 50,000, റിസ്റ്റ് ബാൻഡിന് ഒരു ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.