
ശിവഗിരി: മൂല്യാധിഷ്ടിത ജീവിതം നയിക്കാനായില്ലെങ്കിൽ ജനത സാംസ്കാരിക അധ:പതനത്തിന് വിധേയരാകേണ്ടി വരുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ പറഞ്ഞു. 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായ ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണ പരമ്പരയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് ഭരണഘടന അനിവാര്യമെന്നതു പോലെ മനുഷ്യജീവിതത്തിൽ ധാർമ്മികത ഒഴിവാക്കാനാവില്ലെന്ന് ഗുരുദേവൻ ഉപദേശിച്ചിട്ടുണ്ടെന്നും സ്വാമി വിശാലാനന്ദ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുരേശ്വരാനന്ദ, ഗുരുധർമ്മ പ്രചരണസഭ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായ ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണ പരമ്പരയിൽ സ്വാമി വിശാലാനന്ദ ഭദ്രദീപം തെളിക്കുന്നു. സ്വാമി സച്ചിദാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി സുരേശ്വരാനന്ദ എന്നിവർ സമീപം.