sivagiri

□ഭകതർ പീതാംബര ദീക്ഷ സ്വീകരിക്കണം

ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായി വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിച്ചു കൊണ്ടുളള പീതാംബര ദീക്ഷ ഇന്ന് രാവിലെ 10 മണിക്ക് മഹാസമാധിയിൽ നിന്നും ഭക്തർക്ക് സ്വീകരിക്കാവുന്നതാണ്

. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും. സ്വാമി വിശാലാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി ശ്രീനാരായണദാസ്, സ്വാമി സുരേശ്വരാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി ഹംസതീർത്ഥ തുടങ്ങിയവരും ദീക്ഷ നൽകും. ശിവഗിരിമഠത്തിന്റെ ശാഖാസ്ഥാപനങ്ങൾ, ഗുരുക്ഷേത്രങ്ങൾ, മറ്റു ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുൾപെടെ ഭക്തർക്ക് ദീക്ഷ സ്വീകരിക്കാവുന്നതാണെന്ന് .സ്വാമി സച്ചിദാനന്ദ അറിയിച്ചു.