calicut-uni

തിരുവനന്തപുരം: കേരള സർവകലാശാലാ ആസ്ഥാനത്തിന്റെ കവാടത്തിൽ സ്ഥാപിച്ച ഗവർണർക്കെതിരായ ബാനറുകൾ ഉടൻ നീക്കണമെന്ന് രജിസ്ട്രാർക്ക് വി.സി ഡോ. മോഹനൻ കുന്നുമ്മേൽ രേഖാമൂലം നിർദ്ദേശം നൽകി. ഇത്തരം ബാനറുകൾ വാഴ്സിറ്റിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ്. ഏത് സ്ഥാപനത്തിന്റെ കവാടത്തിലും ഇത്തരം മോശമായബാനറുകൾ പാടില്ലെന്നും വി.സി വ്യക്തമാക്കി. ഇന്നലെ ഗവർണറുമായി വി.സി കൂടിക്കാഴ്ച നടത്തിയിരുന്നു. ബാനറുകൾ നീക്കാൻ ഗവർണർ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് വി.സി കത്ത് നൽകിയത്.