p

തിരുവനന്തപുരം:കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ്, ഫിസിക്സ് (സീനിയർ), കൊമേഴ്സ് (കാറ്റഗറി നമ്പർ 576/2022, 577/2022, 579/2022, 580/2022) - തസ്തികമാറ്റം മുഖേനയുളള തിരഞ്ഞെടുപ്പിന്റെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 21നും, ബയോളജി (ജൂനിയർ) (കാറ്റഗറി നമ്പർ 588/2022) തസ്തികയിലേക്ക് 21, 22 തീയതികളിലും പി.എസ്.സി കൊല്ലം ജില്ലാ/മേഖലാ ഓഫീസുകളിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് 3- പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 66/2021) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 27, 28 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 188/2023) തസ്തികയിലേക്ക് 23 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സംസ്ഥാന ജലഗതാഗത വകുപ്പിൽ കോൾക്കർ, വിവിധ വകുപ്പുകളിൽ ആയ, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 12/2022, 164/2022, 44/2023, 105/2023) തസ്തികയിലേക്ക് 27 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.