bus

തിരുവനന്തപുരം; ജോലിയിൽ അലംഭാവവും ക്രമക്കേടും കാണിച്ച വിവിധ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവർ എ.യു. ഉത്തമൻ ,വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ജെ. സുരേന്ദ്രൻ, താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടർ എ.ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ പി.എസ് അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ കണ്ടക്ടർ പി എം . മുഹമ്മദ് സാലിഹ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ശബരിമല ഡ്യൂട്ടി നിർവഹിക്കാതെ സ്വകാര്യ സ്‌കൂളിന്റെ ബസ് ഓടിക്കാൻ പോയ കുറ്റത്തിന് ഡ്രൈവർ എ.യു. ഉത്തമനെയും ക്രിമിനൽ കേസിൽ പൊലീസ് കസ്റ്റഡിയിലായ സംഭവത്തിൽ ഡ്രൈവർ ജെ.സുരേന്ദ്രനെയും മാനുവൽ റാക്ക് ഉപയോഗിച്ച് ബസിൽ സർവീസ് നടത്തി പണാപഹരണം നടത്തിയതിന് എ.ടോണിയെയും കൊച്ചുവേളി കിഴക്കേകോട്ട സർവീസിനിടെ 4 പേരിൽ നിന്നും യാത്രക്കൂലി ഈടാക്കിയതിനു ശേഷം 2 പേർക്ക് മാത്രം ടിക്കറ്റ് നൽകിയ സംഭവത്തിൽ പി.എസ്.അഭിലാഷിനെയും കോയമ്പത്തൂർ - കോതമംഗലം സർവീസിൽ ഒരു യാത്രക്കാരന് ടിക്കറ്റു നൽകാതെ സൗജന്യയാത്ര അനുവദിച്ചതിന് പി.എം മുഹമ്മദ് സാലിഹിനെയും സസ്‌പെൻഡ് ചെയ്തു.

.