rajbhavan

തിരുവനന്തപുരം: കാലിക്കറ്റ് വാഴ്സിറ്റിയിൽ ഗവർണർ ഉദ്ഘാടകനായ സെമിനാറിൽ പങ്കെടുക്കാതെ വിട്ടുനിന്ന വൈസ്ചാൻസലർ ഡോ.എം.കെ.ജയരാജ് വിശദീകരണം നൽകണമെന്ന് രാജ്ഭവൻ. ഇതിനായി വി.സിക്ക് നോട്ടീസയയ്ക്കാൻ സെക്രട്ടറിക്ക് ഗവർണർ നിർദ്ദേശം നൽകി.

സെമിനാറിൽ വി.സിയാണ് അദ്ധ്യക്ഷനാവേണ്ടിയിരുന്നത്. വി.സി പങ്കെടുക്കാതിരുന്ന ചടങ്ങിലേക്ക് പകരം പി.വി.സിയെ നിയോഗിച്ചതുമില്ല. സംഘാടകരായ സനാതന ധർമ പീഠത്തിന്റെ പ്രതിനിധി സ്വാമി ചിദാനന്ദപുരിയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. അതേസമയം, അനാരോഗ്യം കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് വി.സി ഗവർണറുടെ സെക്രട്ടറിയെ അറിയിച്ചു. നേരത്തേ വാഴ്സിറ്റിയിൽ തനിക്കെതിരായ എസ്.എഫ്.ഐയുടെ ബാനറുകൾ നീക്കം ചെയ്യാൻ നൽകിയ നിർദ്ദേശം പാലിക്കാത്തതിന് ഗവർണർ വി.സിയോട് ആവശ്യപ്പെട്ട വിശദീകരണവും രാജ് ഭവനിൽ ലഭിച്ചിട്ടില്ല.