വഞ്ചിയൂർ : അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു.

തിരുവനന്തപുരം : വഞ്ചിയൂർ അംബാനഗർ സി 14 ൽ സഹകരണ വകുപ്പ് റിട്ട. അസി. രജിസ്ട്രാർ ആയിരുന്ന കെ.പി. മണിയും (84) മകൻ എം. പ്രമോദു (48) മാണ് മരിച്ചത്. മണി ഞായറാഴ്ച വെളുപ്പിന്ഹൃദയസ്തംഭനംമൂലവും മകൻ പ്രമോദ് നിമോണിയ ബാധിച്ചുമാണ് മരിച്ചത്. പ്രമോദ് അടുത്തിടെയാണ് ഗൾഫിൽ നിന്നും എത്തിയത്. നാട്ടിൽ ബിസിനസ് നടത്തുകയായിരുന്നു. ഇരുവരുടെയും സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ നടക്കും. മണിയുടെ ഭാര്യ പരേതയായ കെ. മോഹിനി (റിട്ട. യൂണിയൻ ബാങ്ക്). മറ്റൊരു മകൻ: വിനോദ് (യു.എസ്.എ). പ്രമോദുന്റെ ഭാര്.: സരസ്വതി എസ്. പ്രമോദിന്റെ ഭാര്യ എം.പി. സരസ്വതി. മക്കൾ: അഭിരാമി, ജാനകി. സംസ്കാരം ഇന്നുവൈകിട്ട് 4.30ന് ശാന്തികവാടത്തിൽ.