തിരുവനന്തപുരം: നവകേരള സദസ് ഇന്ന് തലസ്ഥാന ജില്ലയിൽ പ്രവേശിക്കും. ആദ്യയോഗം വൈകിട്ട് ആറിന്
വർക്കല മണ്ഡലത്തിലെ ശിവഗിരിമഠം ഓഡിറ്റോറിയത്തിലാണ്. ആറ്റിങ്ങൽ, ചിറയിൻകീഴ് വാമനപുരം നെടുമങ്ങാട് മണ്ഡലങ്ങളിലെ സദസ് നാളെ നടക്കും.
22ന് കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ സദസ് നടക്കും. 23ന് നേമം, വട്ടിയൂർക്കാവ്, കോവളം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ യോഗങ്ങളോടെ സദസിന് സമാപനമാവും.