ganesh-and-kadannappally

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് നടക്കാൻ സാധ്യത. 21ന് ഉത്തരേന്ത്യൻ പര്യടനത്തിന് തിരിക്കുന്ന ഗവർണർ 28ന് രാവിലെയാണ് ഡൽഹിയിൽ നിന്നും മടങ്ങിയെത്തുക.

നിലവിൽ സത്യപ്രതിജ്ഞ സംബന്ധിച്ച് സർക്കാർ ഒരാശയ വിനിമയവും രാജ് ഭവനുമായി നടത്തിയിട്ടില്ല. അത്തരത്തിലുള്ള നീക്കം സർക്കാർ നടത്തിയാൽ അതിനുള്ള

ഒരുക്കങ്ങൾക്ക് രാജ്ഭവന് ഗവർണർ അനുമതി നൽകിയിട്ടുണ്ട്. 24ന് രാവിലെ 10:30ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച തീരുമാനങ്ങളുണ്ടാവും. സത്യപ്രതിജ്ഞാ തീയതിയും തീരുമാനിക്കും.മുന്നണിയിലെ മുൻ ധാരണ പ്രകാരം ആന്റണി രാജു, അഹമ്മദ് ദേവർ കോവിൽ എന്നിവർക്ക് പകരം രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ എന്നിവരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തുക.