
പാറശാല:നവകേരള സദസിന്റെ പ്രചരണാർത്ഥം പാറശാല ഗ്രാമ പഞ്ചായത്തും പാറശാല ഗവ. ആയുർവേദ ആശുപത്രിയും സംയുകതമായി സംഘടിപ്പിച്ച യോഗ പ്രദർശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ അനിതാറാണി, വീണ, എം.സുനിൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സീബ ബാലകൃഷ്ണൻ, ഡോ.എസ്.അപർണ്ണ, യോഗ ട്രെയ്നർ ഡോ.ബിനുഷ,പഞ്ചായത്ത് സെക്രട്ടറി ബി.കെ.കൃഷ്ണകുമാർ,സ്റ്റാഫ് സെക്രട്ടറി ലിജു എസ്.രാജ് തുടങ്ങിയവർ നേതൃത്വം നൽകി.