1

പൂവാർ: സൗഹൃദം നടിച്ച് യുവാവിന്റെ മാല പിടിച്ചുപറിച്ച കേസിൽ തിരുപുറം സ്വദേശിയായ സഹോദരങ്ങൾ അറസ്റ്റിൽ. രണ്ടര പവന്റെ മാല തട്ടിയെടുത്ത സംഭവത്തിൽ സഹോദരങ്ങളായ തിരുപുറം കഞ്ചാംപഴിഞ്ഞി സ്വദേശികളായ വിനീത് (26),​വിനീഷ് (28) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്.

പുത്തൻകടയ്ക്ക് സമീപം നിന്നിരുന്ന വിനോയെ സൗഹൃദം നടിച്ച് ജോലിക്കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ഇവരുടെ വീട്ടിലെത്തിച്ചശേഷം വിനോയുടെ ബൈക്കിന്റെ താക്കോൽ കൈവശത്താക്കി. തുടർന്ന് ഇവർ വിനോയെ മർദ്ദിച്ചശേഷം രണ്ടര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

പൂവാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടുമാസം മുൻപ് വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതികളും ഇവരാണെന്ന് കണ്ടെത്തി.പ്രതികളെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ഓട്ടോറിക്ഷയിൽ ഇരുവരും നെയ്യാറ്റിൻകരയിലേക്ക് പോയതായി വിവരം ലഭിച്ചു.തുടർന്ന് നെയ്യാറ്റിൻകരയിലെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.നെയ്യാറ്റിൻകരയിൽ മാല വിൽക്കാൻ വന്നതാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.ഇവർ നിരവധി അടിപിടി കേസിലും പ്രതികളാണ്.കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.