ks-chithra

തിരുവനന്തപുരം: സംഗീതലോകത്തെ വിസ്മയമായ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് കേരള കൗമുദിയും കൗമുദി ടി.വിയും നൽകിയ ആദരവ് ചരിത്രമുഹൂർത്തമായി . പ്രൗഢഗംഭീരമായ വേദിയിൽ അരങ്ങേറിയ ചിത്രയുടെ ഗാനസന്ധ്യ സമ്മാനിച്ചത് മറക്കാനാകാത്ത അനുഭവം.

കൗമുദി ചൈത്ര നിലാവ് എന്ന പേരിലായിരുന്നു സംഗീതപരിപാടി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. മലയാളിയുടെ നിത്യസംഗീതാനുഭവമാണ് ചിത്രയെന്ന് ദിവ്യ പറഞ്ഞു. ചിത്രയുടെ ഗാനങ്ങൾ നൽകുന്നത് വേറിട്ട അനുഭൂതിയാണ്. ചിത്രയുടെ ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ പ്രദർശനത്തോടെയാണ് പരിപാടി തുടങ്ങിയത്.

കേരളൗ കൗമുദി ഡയറക്ടർമാരായ ലൈസ ശ്രീനിവാസൻ, ശൈലജ രവി എന്നിവർ ചിത്രയെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള കൗമുദിയുടെ ഉപഹാരവും സമ്മാനിച്ചു.

സ്പോൺസർമാരായ രാജധാനി ഗ്രൂപ്പ് ചെയർമാൻ ബിജു രമേശ്, ഡയറക്ടർ നന്ദു, രാജധാനി ഇൻസ്റ്റിറ്ര്യൂട്ട് ഡയറക്ടർ രേഷ്മ ബി. രമേശ്, ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി. വിഷ്ണുഭക്തൻ, ഡയറക്ടർ ബീന വിഷ്ണുഭക്തൻ, എസ്.പി. മെഡി ഫോർട്ട് ഡയറക്ടർ അദ്വൈത് അശോകൻ ബാല. ജ്യോതിസ് സ്കൂൾ ഗ്രൂപ്പ് ചെയർമാൻ എസ്. ജ്യോതിഷ് ചന്ദ്രൻ, ട്രിവാൻഡ്രം മോട്ടോഴ്സ് ജനറൽ മാനേജർ ഷെഗ്ഗി ജോൺ ചന്ദ്രൻ, എസ്.കെ. ഹോസ്പിറ്റൽ സി.എം.ഡി കെ.എൻ. ശിവൻകുട്ടി, എസ്.കെ. ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. സന്ധ്യ, ഇൻഡ് റോയൽ പ്രോപ്പർട്ടീസ് സി.ഇ.ഒ മാധവൻ പിള്ള, ഇന്ത്യൻ ഓയിൽ ഡിവിഷണൽ റീട്ടയിൽ സെയിൽസ് ഹെഡ് വിനായക് മാലി എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു.

ചിത്രയ്ക്കൊപ്പം അഫ്സൽ, നിഷാദ്, അനാമിക എന്നിവരും ഗാനങ്ങൾ ആലപിച്ചു.

ഗോപിനാഥ് മുതുകാട്, ചിത്രയുടെ ആദ്യസിനിമാഗാനത്തിന് ഈണം പകർന്ന ഒ.വി. റാഫേൽ, സംഗീതജ്ഞരായ ഭാവന രാധാകൃഷ്ണൻ, ബി. അരുന്ധതി, ചിത്രയുടെ സഹോദരി കെ.എസ്. ബീന എന്നിവർ വിശിഷ്ട സാന്നിദ്ധ്യമായി. കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ സ്വാഗതം പറഞ്ഞു.