
വിതുര പഞ്ചായത്തിലെ കല്ലാർ വാർഡിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിതുര ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു. കല്ലാർ റസിഡന്റ്സ് പ്രസിഡന്റ് കല്ലാർ ശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.പഞ്ചായത്തംഗങ്ങളായ നീതുരാജീവ്,മേമലവിജയൻ,സുരേന്ദ്രൻനായർ,തങ്കമണി,രവികുമാർ,സുനിത,വിഷ്ണുആനപ്പാറ,വൽസല,ഗിരീഷ്‌കുമാർ,ലൗലി,ലതാകുമാരി, സിന്ധു,ഷാജിദ,മാൻകുന്നിൽപ്രകാശ്,ബാബുരാജ്, സി.പി.എം ലോക്കൽകമ്മിറ്റിസെക്രട്ടറി എസ്.എൻ.അനിൽകുമാർ,കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ഇ.എം.നസീർ,ആർ.കെ.ഷിബു,കെ.പി അശോക് കുമാർ,റസിഡന്റ്സ് സെക്രട്ടറി സി.ആർ.അശോകൻ, കല്ലാർ മുരളീധരൻനായർ എന്നിവർ പങ്കെടുത്തു.