കിളിമാനൂർ:രാജധാനി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ 'രാജധാനി ആസ്പർ യംഗ് സ്റ്റുഡൻസ് സയന്റിസ്റ്റ് പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിദ്യാർത്ഥികളെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ പ്രാവിണ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടി 26 മുതൽ 30 വരെ നടക്കും.120 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുന്നൂറോളം കുട്ടികളെ ഉൾപ്പെടുത്തിയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.ഐ.എസ്.ആർ.ഒ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രാവിണ്യം സൃഷ്ടിച്ച ഒരു ഡസനോളം വ്യക്തികൾ ക്ലാസ്സ് നയിക്കും.അഞ്ചു ദിവസത്തെ പരിശീലനത്തിനൊടുവിൽ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ മൂന്ന് വിജയികളെ കണ്ടെത്തുകയും 50000,30000, 20000 എന്നീ ക്രമത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്യും.സൗജന്യമായി നടത്തുന്ന ഈ പ്രോഗ്രാമിന് വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്.26 ന് രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ.ബിജു രമേശ് അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ :949543 2273. പത്ര സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു,പ്രൊഫസർമാരായ ബിജു,ബിന്ദു, നന്ദു എന്നിവർ പങ്കെടുത്തു.